കാലിക്കറ്റ് സർവകലാശാലയിൽ മെഗാ തൊഴിൽ മേള ഇന്ന് ; പ്രവേശനം സൗജന്യംസെപ്റ്റംബർ 16നു സ്പോട് റജിസ്ട്രേഷൻ

മലപ്പുറം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്ലേസ്മെന്റ് സെല്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ എന്നിവയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 16 ന് 'പ്രോസ്പെക്ട്' മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
ബാങ്കിങ്, നോണ്‍ ബാങ്കിങ് ഫിനാൻസ്, ഐടി, ഓട്ടമൊബീല്‍, ഹെൽത്ത് കെയര്‍ മാനേജ്മെന്റ്, ഫുഡ് പ്രോസസിങ്, ഇന്‍ഷുറന്‍സ്, ഹോസ്പിറ്റാലിറ്റി മേഖലകളിലെ മുപ്പതോളം കമ്പനികൾ പങ്കെടുക്കും. എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം, എംബിഎ, എംസിഎ, എംഎസ്ഡബ്ല്യു, എൻജിനീയറിങ് യോഗ്യതക്കാർ രാവിലെ 10നു കാലിക്കറ്റ് സർവകലാശാലാ ക്യാംപസിലെ ഇഎംഎസ് സെമിനാര്‍ ഹാളില്‍ ബയോഡേറ്റയുമായി എത്തണം. പ്രവേശനം സൗജന്യം.

നിപ്പായാണ് യാത്ര തിരിക്കുന്നതിന് മുൻപ് പ്രോഗ്രാം മാറ്റിവെച്ചിട്ടുണ്ടോയെന്ന് വിളിച്ചു നോക്കിയിട്ട് മാത്രം യാത്ര തിരിക്കുക.  Call:0483–2734737, 80784 28570.
Previous Post Next Post