സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നുകോഴിക്കോട് :ഗവ. മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സമിതിയുടെ കീഴിൽ വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. 690/- രൂപ ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്കാലികമായാണ് നിയമനം. 
പ്രായപരിധി 60 വയസ്സിന് താഴെ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 20ന് രാവിലെ 11 മണിക്ക് അസൽ രേഖകൾ സഹിതം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ഓഫീസിന് സമീപം എത്തിച്ചേരേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് - 0495 2359645.

security staff
Previous Post Next Post