വളയം : ഗ്രാമപ്പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റൻറിനെ നിയമിക്കുന്നു.
യോഗ്യത ബി.കോം. ബിരുദവും ഗവ. അംഗീകൃത പി.ജി.ഡി.സി.എ.യും. പ്രസ്തുത യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുവിഷയങ്ങളിൽ ബിരുദമുള്ള ഗവ. അംഗീകൃത പി.ജി.ഡി.സി.എ.ക്കാരെയും കംപ്യൂട്ടർ സയൻസ് ഇലക്‌ട്രോണിക്സ് ബിരുദധാരികളെയും പരിഗണിക്കും.
അപേക്ഷകൾ നവംബർ 20-ന് വൈകുന്നേരം അഞ്ചുമണിക്കകം വളയം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. ഫോൺ: 9074629477.