എന്‍ജിനീയര്‍മാര്‍ക്ക് ബാംഗ്ലൂര്‍ മെട്രോയില്‍ അവസരം: 187 ഒഴിവുകള്‍ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.എം.ആർ.സി.എൽ.) വിവിധ വിഭാഗങ്ങളിലേക്ക് എൻജിനീയർമാരുടെ അപേക്ഷ ക്ഷണിച്ചു.ചീഫ് എൻജിനീയർ, അഡീഷനൽ ചീഫ് എൻജിനീയർ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ, എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, സെക്ഷൻ എൻജിനീയർ തസ്തികകളിലായി ആകെ 187 ഒഴിവുകളുണ്ട്. കരാർ നിയമനമായിരിക്കും.

ഓരോ തസ്തികയിലേക്കും അപേക്ഷിക്കാൻ ആവശ്യമായ യോഗ്യത, മുൻപരിചയം, പ്രായപരിധി എന്നിവയറിയാൻ http://english.bmrc.co.in/career എന്ന വെബ് ലിങ്കിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനങ്ങൾ കാണുക. ഇതേ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടതും.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഏപ്രിൽ 8.
Previous Post Next Post