ഐ.ട്ടി.ബി.പി.യില്‍ 121 കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍; കായിക താരങ്ങള്‍ക്ക് അപേക്ഷിക്കാംഅർധസൈനികവിഭാഗമായ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ഐ.ടി.ബി.പി.എഫ്.) കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് സ്പോർട്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 121 ഒഴിവുകളുണ്ട്.നോട്ടിഫിക്കേഷൻ:ITBP Constable Sports Quota 

ഗ്രൂപ്പ് സി നോൺ ഗസറ്റഡ് (നോൺ-മിനിസ്റ്റീരിയൽ) തസ്തികയാണിത്. അത്ലറ്റിക്സ്, ജൂഡോ, വാട്ടർ സ്പോർട്സ് (കയാക്കിങ്, കനോയിങ്), വാട്ടർ സ്പോർട്സ് (റോവിങ്), ബോക്സിങ്, ജിംനാസ്റ്റിക്സ്, വുഷു, ആർച്ചറി, ഷൂട്ടിങ്, സ്കീയിങ്, റെസ്ലിങ്, കരാട്ടെ എന്നീ കായികയിനങ്ങളിൽ മികവ് തെളിയിച്ച സ്ത്രീപുരുഷന്മാർക്ക് അപേക്ഷിക്കാം. ഒഴിവുകൾ നിലവിൽ താത്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാം.

യോഗ്യത:എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം. 01.01.2017 മുതൽ 21.06.2019 നിടയ്ക്കുള്ള കാലയളവിൽ ദേശീയ/ അന്തർദേശീയ ചാമ്പ്യൻഷിപ്പുകളിൽ ഏതിലെങ്കിലും പങ്കെടുത്ത് മെഡൽ നേടിയിരിക്കണം. നിർദിഷ്ട ശാരീരിക യോഗ്യത വേണം.

പ്രായം:21.06.2019-ന് 18-23 വയസ്സ്. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി.ക്കാർക്ക് മൂന്നും വർഷം വയസ്സിളവ് ലഭിക്കും.

ശമ്പളം: 21,700 രൂപ.

അവസാന തീയതി- ജൂൺ 21.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും recruitment.itbpolice.nic.in  എന്ന വെബ്സൈറ്റ് സന്ദർശിക്കൂ...
Previous Post Next Post