കേന്ദ്രസര്‍വീസില്‍ 10,000 മള്‍ട്ടിടാസ്‌കിങ് സ്റ്റാഫ്; പത്താംക്ലാസുകാര്‍ക്ക് അപേക്ഷിക്കാം


കേന്ദ്രസർവീസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. പതിനായിരത്തിലധികം ഒഴിവുകൾ പ്രതീക്ഷിക്കുന്നുണ്ട്. തസ്തികകൾ 18-25, 18-27 എന്നിങ്ങനെ രണ്ട് പ്രായവിഭാഗത്തിനായി തിരിച്ചിട്ടുണ്ട്.

വിജ്ഞാപനം:mts_22042019



ശമ്പളം:5200-20200 രൂപ, ഗ്രേഡ് പേ 1800 രൂപ (പുതുക്കിയ ശമ്പള സ്കെയിലിൽ ലെവൽ I ശമ്പളം)

പ്രായം:2019 ഓഗസ്റ്റ് ഒന്നിന് 18-25 (1994 ഓഗസ്റ്റ് രണ്ടിനും 2001 ഓഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവരാവണം)/1827 (1992 ഓഗസ്റ്റ് രണ്ടിനും 2001 ഓഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവരാവണം).

യോഗ്യത:എസ്.എസ്.എൽ.സി./തത്തുല്യം.

പരീക്ഷ:ആദ്യഘട്ടം കംപ്യൂട്ടർ അധിഷ്ഠിതവും രണ്ടാംഘട്ടം വിവരണാത്മകവുമായിരിക്കും. മൾട്ടിപ്പിൾ ചോയ്സോടുകൂടിയ ഒബ്ജക്ടീവ് രീതിയിലുള്ളവയായിരിക്കും ചോദ്യങ്ങൾ. 0.25 എന്ന രീതിയിൽ നെഗറ്റീവ് മാർക്കുണ്ടാവും.



ഒന്നാംഘട്ട പരീക്ഷ ജയിക്കുന്നവരെ രണ്ടാംഘട്ട വിവരണാത്മക പരീക്ഷയിൽ പങ്കെടുപ്പിക്കും. മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷയിലോ ഇംഗ്ലീഷിലോ ഷോർട്ട് എസ്സേ/ലെറ്റർ എന്നിവ എഴുതാനുള്ളതായിരിക്കും ഈ പരീക്ഷ. 50 മാർക്കിനുള്ള പരീക്ഷ അര മണിക്കൂർ ദൈർഘ്യമുള്ളതാവും. ഈ പരീക്ഷയ്ക്ക് ജനറൽ വിഭാഗക്കാർ ചുരുങ്ങിയത് 40 ശതമാനവും സംവരണ വിഭാഗക്കാർ 35 ശതമാനവും മാർക്ക് നേടിയിരിക്കണം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും http://shrtfly.com/SSC എന്ന ലിങ്ക് സന്ദർശിക്കുക.
അവസാന തീയതി -മേയ് 29.

Content Highlights: SSC MTS, Multi Tasking Staffs Vacancies, SSC Recruitment, Staff Selection Commission
Previous Post Next Post