അഭിമുഖം നടത്തുന്നുകോഴിക്കോട്:ഗവ. എഞ്ചിനീയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിലവിലുളള ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപക നിയമനത്തിന് അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് എ ഐ സി ടി ഇ, യു.ജി.സി, കേരള പി എസ് സി നിർദേശിക്കുന്ന വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരിക്കണം. താത്പര്യമുളള ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങളുമായി മാർച്ച് 10 ന് രാവിലെ 10 മണിക്ക് മുൻപായി സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.geckkd.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ : 0495 2383220 

Read alsoജർമ്മനിയിലേക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ്; മൂന്നാം എഡിഷനിലേയ്ക്ക് അപേക്ഷിക്കാം

Previous Post Next Post