പത്താം ക്ലാസ്/ പ്ലസ് ടു സയൻസ് യോഗ്യതയുള്ള അവിവാഹിതരാണോ?; ഇന്ത്യൻ നേവിയിൽ അഗ്നിവീർ ആകാംഇന്ത്യൻ നേവിയിൽ എസ്എസ്ആർ, മട്രിക് റിക്രൂട്മെന്റുകളിലെ അഗ്‌നിവീർ ഒഴിവ് 4465 ആയി കൂട്ടി വിജ്ഞാപനം പുതുക്കി. മേയിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ ഇത് 1465 ഒഴിവായിരുന്നു.
2023 നവംബറിൽ തുടങ്ങുന്ന ബാച്ചിനു പുറമേ 2024 ഏപ്രിൽ ബാച്ചിലേക്കും ഈ വിജ്ഞാപനം വഴി തിരഞ്ഞെടുപ്പു നടത്തും. എസ്എസ്ആർ ബാച്ചുകളിലേക്ക് 4165 പേർക്കാണ് അവസരം. ഇതിൽ 833 പേർ വനിതകളായിരിക്കും. 

മട്രിക് വിഭാഗത്തിൽ 300 പേർക്കാണ് അവസരം; വനിതകൾ 60. പത്താം ക്ലാസ്/ പ്ലസ് ടു സയൻസ് യോഗ്യതയുള്ള അവിവാഹിതർക്കാണ് അവസരം. വിവരങ്ങൾക്ക്: www.joinindiannavy.gov.in

Indian Navy Recruitment 2023: Apply Online for 4465 Agniveer Posts for SSR/MR
Previous Post Next Post