ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ്/ഓഡിയോളജിസ്റ്റ് നിയമനം നടത്തുന്നുകോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പ്രോജക്ടിലേക്ക് ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ്/ഓഡിയോളജിസ്റ്റ് തസ്തികകളിൽ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. 
പ്രായപരിധി : 45 വയസ്സ് കവിയരുത്. ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റിനു ബി ഒ ടി ബാച്ചിലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പിയും സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ്/ഓഡിയോളജിസ്റ്റ് തസ്തികക്ക് ബി എസ് എൽ പിയോ തത്തുല്യമോ ആണ് യോഗ്യത. താൽപര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ രേഖകളും, പകർപ്പും സഹിതം ജൂലൈ അഞ്ചിന്  രാവിലെ 10.30 മണിയ്ക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം) കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2371486
Previous Post Next Post