15 സർക്കാർ നഴ്സിങ് സ്കൂളുകളിൽ പ്രവേശനം നേടാം; അപേക്ഷ 20 വരെതിരുവനന്തപുരം:ആരോഗ്യ വകുപ്പിനു കീഴിലെ 15 സർക്കാർ നഴ്സിങ് സ്കൂളുകളിൽ ആരംഭിക്കുന്ന ജനറൽ നഴ്സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ ജില്ലകളിലുമായി 365 സീറ്റുണ്ട്. 20% സീറ്റുകൾ ആൺകുട്ടികൾക്കു സംവരണം ചെയ്തിട്ടുണ്ട്. 
അപേക്ഷാഫോമും പ്രോസ്പെക്ടസും www.dhskerala.gov.in എന്ന വെബ്സൈറ്റിൽ. പൂരിപ്പിച്ച അപേക്ഷകൾ അതതു ജില്ലയിലെ നഴ്സിങ് സ്കൂൾ പ്രിൻസിപ്പലിന് ജൂലൈ 20 ന് അകം ലഭിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫിസ്, നഴ്സിങ് സ്കൂളുകൾ എന്നിവിടങ്ങളിൽ ലഭിക്കും.

GNM Nursing Admission 2023: Apply before July 20
Previous Post Next Post