വ്യോമസേനയിൽ അഗ്നിവീർ നോൺ കോംബാറ്റന്റ് വിഭാഗത്തിൽ ഒഴിവുകൾവ്യോമസേനയിൽ അഗ്നിവീർ വായു നോൺ കോംബാറ്റന്റ് (02​| 2023) വിഭാഗത്തിൽ അവിവാഹിത പുരുഷന്മാർക്ക് അവസരം. ഹോസ്പിറ്റാലിറ്റി, ഹൗസ്കീപ്പിങ് വിഭാഗങ്ങളിലാണ് ഒഴിവ്. തിരുവനന്തപുരത്ത് രണ്ട് വിഭാഗങ്ങളിലും അവസരമുണ്ട്. സെപ്റ്റംബർ 1 വരെ അപേക്ഷിക്കാം. 

  • യോഗ്യത : പത്താം ക്ലാസ് ജയം.
  • പ്രായം: 2002 ഡിസംബർ 28 – 2006 ജൂൺ 28 കാലയളവിൽ ജനിച്ചവരാകണം.
  • ശാരീരിക യോഗ്യത : ഉയരം കുറഞ്ഞത് 152.5 സെ.മീ, നെഞ്ചളവ് : 5 സെ.മീ വികാസം. തൂക്കം : ഉയരത്തിനും പ്രായത്തിനും ആനുപാതികം. മികച്ച കാഴ്, കേൾവി ശക്തി, ആരോഗ്യമുള്ള പല്ലുകൾ എന്നിവയുമുണ്ടായിരിക്കണം. 
  • തിരഞ്ഞെടുപ്പ് : എഴുത്തു പരീക്ഷാ, ശാരീരിക ക്ഷമതാ പരീക്ഷ, സ്ട്രീം സ്യൂട്ടബിലിറ്റി ടെസ്റ്റ്, മെ‍ഡിക്കൽ പരിശോധന എന്നിവ അടിസ്ഥാനമാക്കി.
വ്യോമസേനയിൽ മ്യുസീഷ്യൻ

വ്യോമസേനയുടെ അഗ്നിവീർ വായു (മ്യുസീഷ്യൻ) ആകാൻ അവിവാഹിത പുരുഷന്മാർക്ക് അവസരം. സെപ്റ്റംബർ 12 മുതൽ 17 വരെ ഗുവഹാത്തി, സെക്കന്ദരാബാദ് എന്നിവിടങ്ങളിൽ റിക്രൂട്മെന്റ് റാലി നടത്തും. കേരളത്തിൽ നിന്നുള്ളവർക്കു സെപ്റ്റംബർ 15,16 തീയതികളിൽ സെക്കന്ദരാബാദിലാണ് റാലി.

  • യോഗ്യത : പത്താംക്ലാസി ജയം, സംഗാതി ഉപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ്. (കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ) 
  • പ്രായം 2002 ഡിസംബർ 26– 2006 ജൂൺ 26 കാലയളവിൽ ജനിച്ചവരാകണം.
  • യോഗ്യത ഉൾപ്പടെയുള്ള വിശദവിവരങ്ങൾക്ക് https://agnipathvayu.cdac.in

Post: Non-combatant, Musician
Notification: AV Musician
Last Date 2023 Sep 01
Exciting Air Force Job Opportunities in Non-Combatant Categories
Previous Post Next Post