സെയിൽസ്മാൻ ഒഴിവ്എറണാകുളം: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര-അർധ സർക്കാർ  സ്ഥാപനത്തിൽ സെയിൽസ്മാൻ തസ്തികയിൽ എസ് ടി വിഭാഗത്തിന്  സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 19900-63200/-) നിലവിലുണ്ട്. 


Read alsoലാബ് ടെക്നിഷ്യൻ നിയമനം

യോഗ്യത : സുവോളജി/ഫിഷറീസ് സയൻസ്/ഹോം സയൻസ്  എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം  അല്ലെങ്കിൽ വി എച്ച് എസ്‌ ഇ ഫിഷ് പ്രോസസ്സിംഗ് ടെക്നോളജി. കൂടാതെ ഫിഷ് മാർക്കറ്റിംഗ്  ആൻഡ്  കാറ്ററിംഗ്  മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയവും.  18-27 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തത്പരരായ  ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ഏഴിന് മുൻപ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ  ചെയ്യേണ്ടതാണ്.
Previous Post Next Post